അലസമായ തിങ്കളാഴ്ചയിലെ ഒരു പ്രഭാതം. നഗരം അതിൻ്റെ തിരക്കുകളിലേക്ക് വഴുതി വീഴുന്നതെ ഉള്ളു. ആ തിരക്കുകൾക്ക് ഇടയിലൂടെ ഇട്ടു പഴകിയ ഒരു ഷർട്ടും, നീല ജീൻസും ധരിച്ചൊരാൾ നടന്നു വരുന്നു, സെബാസ്റ്റിയൻ എന്നായിരുന്നു അയാളുടെ പേര്. അയാളുടെ ഇടത്തെ തോളിൽ അത്ര പഴയതല്ലാത്ത എന്നാൽ അധികം വില തോന്നാത്ത ലാപ്ടോപ്പും മറ്റും കൊണ്ട് നടക്കനാകുന്ന ഒരു തോൾ സഞ്ചി ഇട്ടിരുന്നു. അയാളുടെ മുഖത്ത് ദീർഖ നാളുകളായുള്ള ഉറക്കമില്ലായിമ പ്രകടമായിരുന്നു. നന്നേ ക്ഷിണിച്ച മുഖത്തു പ്ലാസ്റ്റിക് ഗ്ലാസ് ടേപ്പ് കൊണ്ട് കേടുപാടുകൾ പരിഹരിച്ച ഒരു കണ്ണട മാത്രം, അലസ്സമായി ചീകി ഒതുക്കിയ നീളൻ മുടികൾ അയാളുടെ നടത്തതിൻ്റെ താളത്തിനൊപ്പം നൃത്തം വക്കുന്നുണ്ടായിരുന്നു. ഏതാണ്ട് 45 വയസ്സ് പ്രായം. അൽപ ദൂരം നടന്നു അയാൾ ഇരു വശത്തും നിലകളായി കട മുറികളുള്ള ഒരു ഇട വഴിയിലേക്ക് പ്രവേശിച്ചു. ആ വഴിയുടെ ഒടുക്കത്തിലായി മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തിലേക്ക് പ്രവേശിച്ച അയാൾ അതിൻ്റെ മൂന്നാം നില ലക്ഷ്യമാക്കി പടികൾ കയറി. മൂന്നാം നിലയിൽ കെട്ടിടത്തിൻ്റെ ഏറ്റവും മൂലക്കായി ഒരു കട മുറി. കട മുറിയുടെ പുറത്തു ഒരു ഇടത്തരം വലിപ്പം ഉള്ള ബോർഡിൽ ജിൻസൺ കംപ്യൂട്ടേഴ്സ് ആൻഡ് സോഫ്റ്റ്‌വെയർ വർക്സ് എന്ന് എഴുതിയിരിക്കുന്നു. കട മുറിയുടെ തൊട്ടു അടുത്ത് എത്തിയാൽ മാത്രമായിരുന്നു ആ ബോർഡ് കാണാൻ ആവുക. കട മുറിയിലേക്ക് കയറി ചെന്ന അയാൾ പുറത്തു റിസപ്ഷനിൽ എന്ന പോലെ ഒരുക്കിയിരിക്കുന്ന ഭാഗത്തെ ടേബിളിൽ ഇരുന്ന റെജിസ്റ്ററിൽ ഒപ്പു വെച്ച ശേഷം അകത്തേക്ക് കടക്കുന്നു. അകത്തെ മുറിയിൽ വരി വരിയായി ഒന്നിലധികം കംപ്യൂട്ടറുകൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു, അതിനും പിന്നിൽ അംഗീകൃത വ്യക്തികൾക്ക് മാത്രം പ്രവേശനം എന്ന് ബോർഡ് സ്ഥാപിച്ചിട്ടുള്ള വാതിൽ ലക്ഷ്യമാക്കി നടന്ന അയാൾ വാതിലിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബയോ മെട്രിക് സംവിധാനത്തിൽ തൻ്റെ തള്ള വിരൽ അമർത്തി വാതിൽ അൺലോക്ക് ചെയ്തു ആ മുറിയിലേക്ക് കടന്നു . അവിടെയും ഒന്നിലധികം കംപ്യൂട്ടറുകൾ വരി വരിയായി വെച്ചിട്ടുണ്ട്. ആ കമ്പ്യൂട്ടറുകൾക്ക് മുന്നിൽ അഞ്ചാറു പേര് ചെവിയിൽ ഹെഡ്സെറ്റും കുത്തി നില ഉറപ്പിച്ചുണ്ട്. എല്ലാ സ്‌ക്രീനുകളിലും വീഡിയോ പ്ലേ ചെയ്യുന്നുണ്ട്, വെറും വീഡിയോകൾ അല്ല ഒക്കത്തതിലും പ്ലേ ചെയ്യുന്നത് അശ്ലീല വീഡിയോകൾ ആയിരുന്നു.
വന്ന പാടെ തൻ്റെ തോൾ സഞ്ചിയിൽ നിന്ന് ലാപ്ടോപ്പ് പുറത്തു എടുത്തു അയ്യാളും അശ്ലീല വിഡിയോകൾ കാണൻ തുടങ്ങി.
“നേരത്തെ ആണലോ ”,
അയാളുടെ ഇടത്തെ അറ്റത്തെ കമ്പ്യൂട്ടറിൻ്റെ മുന്നിൽ ഇരുന്ന ഏതാണ്ട് 25 വയസ്സ് പ്രായം തോന്നുന്ന സാധാ സമയം ച്യുവിങ് ഗം ചവച്ചിരിക്കുന്ന യുവാവ് പരിഹാസ ഭാവത്തിൽ അയാളോടായി ചോദിച്ചു, ദീപു എന്നാണ് അവൻ്റെ പേര്. അയാൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല, മറിച്ചു തൻ്റെ കണ്ണട ഒന്ന് കൂടി ശരിപ്പെടുത്തി അയാൾ തൻ്റെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തന്നെ തുറിച്ചു നോക്കിയിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വല്യ പണം വാരി വ്യവസായങ്ങളിൽ ഒന്നാണ് പോൺ വ്യവസായം. 90-കളുടെ തുടക്കത്തിൽ മുതൽ ലോകത്തുള്ള മുഴുവൻ ഇന്റർനെറ്റിലെ ട്രാഫിക്കിൻ്റെ സിംഹ ഭാഗവും അടച്ചു വാഴുന്നത് ഇതേ പോൺ കണ്ടെന്റുകൾ ആണ്. പോൺ വിഡിയോകൾ ദിനം പ്രതി വീക്ഷിക്കുന്നവരുടെ കണക്കു ചിന്ത ശേഷിക്കും അപ്പുറമാണ്. സൗജന്യമായി പോൺ കാണാൻ കഴിയുന്ന പല വെബ്സൈറ്റുകളും പരസ്യ വരുമാനത്തിലൂടെ നേടുന്ന പണത്തിനു കയ്യും കണക്കും ഇല്ല. ദിവസവും പതിനായിര കണക്കിന് വീഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്ന ഇത്തരം സൈറ്റുകൾക്കും അതിൻ്റെ പിന്നില്ലേ വ്യവസായ കൂത്തകൾക്കും നേരിട്ടിരുന്ന പ്രധാന പ്രെശ്നം അവരുടെ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപെട്ടിരുന്ന പ്രായ പൂർത്തി ആകാത്തവരുടെയും, ലൈംഗീക പീഡനത്തിന് ഇരയാക പെടുന്നവരും വിഡിയോകൾ ആണ്. ഇത്തരം വീഡിയോകൾ പോൺ സൈറ്റുകൾക്കും അതിൻ്റെ മുതലാളിമാർക്കും വിവിധ രാജ്യങ്ങളിൽ ആയി നേടിക്കൊടുക്കുന്ന നിയമ ബാധ്യതകളും അതിലൂടെ ഉണ്ടാകാൻ ഇടയുള്ള ഭീമമായ പിഴയും വളരെ വലുതാണ്. അതിനായി അവർ വിവിധ രാജ്യങ്ങളിൽ പോൺ മോഡറേറ്ററുമാരെ നിയോഗിക്കും. ഇത്തരം മോഡറേറ്ററുമാര് പോൺ സൈറ്റിൽ എത്തുന്നതിനു മുൻപ് അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകൾ നിരീക്ഷിച്ചു അതിൽ നിയമ വിരുദ്ധമായി ഒന്നും ഇല്ലന്ന് ഉറപ്പു വരുത്തുന്നു.
പുറമെ നോക്കിയാൽ ഒരു സാധാരണ കമ്പ്യൂട്ടർ ഷോപ്, എന്നാൽ പോൺ സൈറ്റുകൾക്ക് മോഡറേറ്ററുമാരെ ഔട്ട് സോഴ്സ് ചെയ്യുന്ന ഒരു സ്ഥാപനം ആയിരുന്നു ജിൻസൺ കംപ്യൂട്ടേഴ്സ് ആൻഡ് സോഫ്റ്റ്‌വെയർ വർക്സ്.
ഷിഫ്റ്റുകളിൽ ആയി ജിൻസൺ കംപ്യൂട്ടേഴ്സ് ആൻഡ് സോഫ്റ്റ്‌വെയർ വർക്സിൽ 30 തൊഴിലാളികൾ പ്രവർത്തിച്ചിരുന്നു. അവരുടെ ജോലി തങ്ങൾക്കു അനുവദിച്ചിട്ടുള്ള 9 മണിക്കൂർ ഷിഫ്റ്റിൽ എണ്ണിയാൽ ഒടുങ്ങാത്ത പോൺ വിഡിയോകൾ കണ്ടു അതിൽ നിയമ വിരുദ്ധമായി ഒന്നും ഇല്ലന്ന് ഉറപ്പു വരുത്തി പബ്ലിഷ് ചെയ്യാനുള്ള അനുമതി നൽകുക എന്നത് മാത്രമായിരുന്നു.
“വാടോ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം. കോപ്പിലെ വീഡിയോ, കണ്ടു വട്ടു പിടിക്കുന്നു”
സഹ പ്രവർത്തകരിൽ ഒരാൾ ജോസഫ് ചേട്ടൻ , സെബാസ്റ്റിയൻറെ തോളിൽ തട്ടി പറഞ്ഞു. “ഞാൻ ഇല്ല, നിങ്ങൾ പൊക്കൊളു..”
കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് മുഖം എടുക്കാതെ അയാൾ മറുപടി പറഞ്ഞു. ഒന്നു രണ്ടു തവണ കൂടി നിർബന്ധിച്ച ശേഷവും സെബാസ്റ്റ്യൻ വരുന്നില്ലെന്ന് കണ്ട ജോസഫ് ചേട്ടനും കൂട്ടരും അയാളെ അവിടെ തനിച്ചാക്കി പുറത്തേക്കു ചായ കുടിക്കാൻ പോയി. സെബാസ്റ്റ്യൻ അപ്പോഴും തൻ്റെ കമ്പ്യൂട്ടർ സ്‌ക്രീനിൽ തന്നെ മുഴുകി ഇരുന്നു.
പോൺ വീഡിയോകളുടെ മോഡറേറ്റർ ജോലി, കഴിഞ്ഞ നാല് കൊല്ലമായി സെബാസ്റ്റിയൻ്റെ ജീവിത ഭാഗമായി കഴിഞ്ഞിരുന്നു. അയാൾ ഈ ജോലി മനസ്സു കൊണ്ട് ഇഷ്ടപെട്ടിട്ടൊന്നുമല്ല ചെയ്യുന്നത്, എന്നാൽ ഗതികേട് കൊണ്ട് ഈ ജോലിയിൽ തുടരുന്നതാണോ എന്നുള്ള ചോദ്യത്തിന് അയാൾക്ക് അത്ര തൃപ്തി പെടുത്തുന്ന ഉത്തരങ്ങൾ ഒന്നും തരാൻ ഇല്ലായിരുന്നു. എപ്പോഴും ഇല്ലെങ്കിലും, തൻ്റെ പുരുഷ കാമനകൾക്കു നിറം പകരാൻ, അയാൾ ചെയ്യുന്ന ജോലിക്കു കഴിയുമായിരുന്നു എന്നതും അയാളെ ഈ ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചു.
തിന്നാൻ അന്നം , കയറി കിടക്കാൻ ഒരു കൂര, അതിനുള്ള വാടക, അത്യാവശ്യം പുക വലിയും , മദ്യവും, പിന്നെ മനുഷ്യ സഹജമായ വികാരങ്ങളെ ശാന്തി പെടുത്താൻ വല്ലപ്പോഴും അയാൾ സമീപിച്ചിരുന്നു വേശ്യകളും, ഇതിനെല്ലാം പണവും, പണം കിട്ടാൻ ഒരു ജോലിയും അയാൾക്ക് ആവശ്യമായിരുന്നു.
സെബാസ്ട്യനും ഒരച്ഛനാണ്, അതും 16 വയസ്സു പ്രായമുള്ള ഒരു പെൺ കുഞ്ഞിന്റേ, അങ്ങനെ ഉള്ള താൻ, ധാർമികതയുടെ വേര് പിടിച്ചു ചിന്തിച്ചാൽ, അയാൾ ചെയ്യുന്ന ജോലി തെറ്റ് തന്നെ. തൻ്റെ മകളോളം പ്രായമുള്ള, അല്ലെങ്കിൽ അതിനും താഴെ പ്രായമുള്ള എത്രയോ പെൺകുട്ടികളുടെ, അവരുടെ സമ്മതത്തോടു൦ , സമ്മതം ഇല്ലാതെയും ഉള്ള പോൺ വിഡിയോകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ തൻ്റെ അനുമതി കാത്തു കിടക്കുന്നതു അയാൾ കണ്ടിട്ടുണ്ട്. മകൾക്കു 8 വയസ്സ് ഉള്ളപ്പോൾ ആണ് സെബാസ്റ്റിയൻ തൻ്റെ ഭാര്യയുമായി പിരിയുന്നത്. അന്ന് അയാൾ ജോലി ചെയ്തിരുന്ന ടെക്സ്റ്റൈൽസിലെ ഒരു സ്ത്രീയുമായുള്ള വഴി വിട്ട ബന്ധം ഭാര്യ അറിഞ്ഞതാണ് ഇരുവരുടെയും വേർ പിരിയലിൽ കലാശിച്ചത്. അതിനു ശേഷം ഭാര്യയെയും മകളെയും അയാൾ കണ്ടിട്ടില്ല.
താൻ ചെയ്യുന്നത് തെറ്റോ ശെരിയോ എന്ന ചോദ്യം അവനവനോട് തന്നെ ചോദിച്ചു, ഉത്തരം കിട്ടാതെ എത്രയോ രാത്രികൾ അയാൾ ഉറക്കം കെടുത്തിയിട്ടുണ്ട്. അതിനുപരി അയാളെ വേട്ടയാടിയിരുന്നത് അയാളുടെ ബാല്യ കാലം കൂടി ആയിരുന്നു. സ്ഥിരം മദ്യപിച്ചു എത്തിയിരുന്ന അച്ഛനിൽ നിന്ന് അയാൾക്കു ഏൽക്കേണ്ടി വന്നിരുന്നത് കൊടിയ പീഡനം ആയിരുന്നു. തൻ്റെ സ്വന്തം അമ്മയോടുള്ള ദേഷ്യം ആണ് അച്ഛൻ തന്നിൽ തീർത്തിരുന്നത് എന്നും തൻ്റെ യഥാർത്ഥ അച്ഛൻ മറ്റാരോ ആണെന്നും വൈകി ആണെങ്കിലും സെബാസ്റ്റ്യൻ അറിഞ്ഞിരുന്നു. ലോകത്തിൽ ഒരു മക്കളും തങ്ങളുടെ മാതാപിതാക്കളെ വെറുത്തിരുന്നതിലും ആയിരം മടങ്ങു അയ്യാൾ അയാളുടെ മാതാപിതാക്കളെ വെറുത്തിരുന്നു. മദ്യപിച്ചെത്തിയ അച്ഛന്റെ സുഹൃത്തിൽ നിന്നും ചെറു പ്രായത്തിൽ നേരിടേണ്ടി വന്ന കടുത്ത ലൈംഗിക ചൂഷണം കൂടി ആയപ്പോൾ അയാളുടെ ബാല്യകാലം നരക തുല്യമായി.
ഷിഫ്ട് കഴിഞ്ഞു വീട്ടിൽ എത്തിയാൽ സെബാസ്റ്റ്യൻ അയ്യാളുടേതായ നേരം പോക്കുകളിൽ മുഴുകും. അയാളുടെ വീട്ടു മുറ്റത്തു അയാൾ വലിയൊരു പൂന്തോട്ടം തന്നെ ഒരുക്കിയിരുന്നു. മിക്ക ദിവസങ്ങളിലും തൻ്റെ പൂന്തോട്ടത്തിലെ ചെടികൾക്കു വളവും മറ്റും ഇട്ടു കഴിഞ്ഞാൽ തൂമ്പയും മറ്റു പണി സാധനങ്ങളും വളരെ അധികം സമയമെടുത്ത് കഴുകി വെക്കുന്നത് സെബാസ്റ്റിയൻ്റെ ഒരു ശീലം ആയിരുന്നു .
അന്നേ ദിവസം ഷിഫ്റ്റ് കഴിഞ്ഞിറങ്ങുമ്പോൾ ഏറെ നിർബന്ധിച്ചിട്ടാണെങ്കിലും സെബാസ്ട്യനെ തങ്ങളോടൊപ്പം കൂട്ടാൻ ജോസഫ് ചേട്ടന് സാധിച്ചു.
സംഭവം വലുതായുന്നുമില്ല, ഏതെങ്കിലും ഒരു ബാറിൽ പോകുന്നു നന്നായൊന്നു മദ്യപിക്കുന്നു, അത്ര തന്നെ. അങ്ങനെ മനസ്സില്ല മനസ്സോടെ ആണെങ്കിലും സെബാസ്ട്യനും അവരോടൊപ്പം കൂടി. “കേട്ടോ സെബാസ്റ്റിയാ, നീയിങ്ങനെ എത്ര നാൾ നിന്നെ ഇട്ടിട്ട് പോയ പെണുപിള്ളയും ഓർത്തു നടക്കും ? അവൾ പോയാൽ പോട്ടെടാ..., വയസ്സ് പത്തു നാല്പത്തി അഞ്ചു ആയെങ്കിലും നിനക്കു ഇപ്പോഴും നല്ല ഒരെണ്ണത്തിനെ ഭാര്യയായി കിട്ടും, നിൻ്റെ ഈ ഏകാന്തതെക്കുള്ള ഏക മരുന്ന് വീട്ടിൽ നിന്നെയും കാത്തിരിക്കാൻ ഒരു പെണ്ണ് ആണ്, അല്ലാതെ പണത്തിനു വേണ്ടി കളി തരുന്ന കണ്ട കൂ**ച്ചികൾ അല്ല..”
മദ്യം തലയ്ക്കു പിടിച്ചു തുടങ്ങിയ മുറക്ക് ജോസഫ് ചേട്ടൻ തൻ്റെ സ്ഥിരം ഉപദേശം തുടങ്ങി. ഒരു പക്ഷെ സെബാസ്റ്റിയനെ തൻ്റെ സഹപ്രവർത്തകരിൽ നിന്ന് അകറ്റി നിർത്തിയിരുന്നതും ഇത്തരം വർത്തമാനങ്ങൾ തന്നെയായിരുന്നു.
“ഈ മൈരു***ക്കെ കഴപ്പാണ്, എന്തൊക്കെയാ ഇവറ്റകൾ കാണിച്ചു കൂട്ടുന്നത്? സംഭവം കളി തരുന്ന സുഖം വേറൊന്നിനും തരാൻ പറ്റില്ല, എന്നാലും ഇങ്ങനുണ്ടോ കഴപ്പ്? ഇന്നൊരണം കണ്ടു, എൻ്റെ ജോസഫ് ചേട്ടാ, തലയും കുടലും കുത്തി നിന്നൊക്കെ, ഹോ..” - ദീപുവായിരുന്നു അത്.
സെബാസ്ട്യൻ്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യസം ഒന്നും പ്രകടമായിരുന്നില്ല, എന്നാൽ അവരുടെ മറു വശത്തെ ടേബിളിൽ ഇരുന്ന ചെറുപ്പക്കാരുടെ അട്ടഹാസത്തിലും ചിരിയിലും അയാൾ അസ്വസ്ഥനായിരുന്നു. അസ്വസ്ഥ പുറത്തു കാട്ടാതെ അയാൾ തൻ്റെ ഗ്ലാസിലെ മദ്യം തീരുന്ന മുറക്ക്, വീണ്ടും വീണ്ടും ഒഴിച്ച് കുടിച്ചു കൊണ്ടേയിരുന്നു.
“എടാ നമ്മടെ ഒക്കെ പൂർവികർ ഉണ്ടല്ലോ ?, അവര് അവരുടെ മുഴുവൻ ആയുസ്സിൽ കണ്ടിട്ടുള്ള പെണ്ണുങ്ങളുടെ, അതും തുണിയില്ലാതെ, പിറന്ന പടുതിയുള്ള പെണ്ണുങ്ങളുടെ ശരീരം, അതിൻ്റെ ഒരു പത്തു പത്രണ്ടു് ലക്ഷം മടങ്ങു ഇരട്ടി നമ്മൾ ഇതിനോടകം കണ്ടു തീർത്തു കഴിഞ്ഞു..” -ജോസഫ് ചേട്ടൻ പറഞ്ഞു.
“തുണിയില്ലാതെ പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളെയും, അവരുടെ കളിയും കാണുന്നില്ലേ ?” - ദീപു ഇടയിൽ കയറി ചോദിച്ചു ഒപ്പം അവൻ സെബാസ്ട്യനെ ഒരു ചെറിയ പുഞ്ചിരിയോടെ നോക്കുകയും ചെയ്തു.
“മടുപ്പായി തുടങ്ങിയടാ.. പിന്നെ നല്ല പ്രായത്തിൽ പെണ്ണ് കിട്ടാതെ ഒറ്റ തടിയായി നടന്നത് കൊണ്ട് ഇതൊക്കെ കണ്ടു ഇങ്ങനെ.. ഏതു …”- ജോസഫ് ചേട്ടൻ തുടർന്നു.
“ദേ ഞാൻ ഒരു സാധനം കാണിക്കാം, ഇന്ന് ഇടയിൽ കിട്ടിയതാ, നല്ല സ്വയമ്പൻ ഒരു ഐറ്റം, നല്ല ,തനി നാടൻ സാധനം” - ദീപു തൻ്റെ ഫോൺ എടുത്തു നീട്ടി അതിൽ ഒരു വീഡിയോ പ്ലേ ചെയ്യാൻ ഭാവിച്ചു.
“എടാ കമ്പനിയുടെ പ്രോപ്പർട്ടി, റെക്കോർഡ് ചെയ്യുകയോ, സൂക്ഷിക്കുകയോ ചെയ്താൽ പണി പോകുമെന്ന് അറിയില്ലേ ?” - ജോസഫ് ചേട്ടൻ അവനെ വിലക്കി.
“പോകുന്നെ അങ്ങ് പോകട്ടു ആശാനേ, വല്യ കളക്ടർ ഉദ്യോഗം അല്ലെ, നിങ്ങൾ ഇതൊന്നു കണ്ട് നോക്ക്” - അവൻ വീഡിയോ പ്ലേ ചെയ്തു.
ചുവന്ന വസ്ത്രമണിഞ്ഞ ഒരു പെണ്കുട്ടി മുഖം വ്യക്തമല്ലാത്ത ഒരു മധ്യ വയസ്കനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു സെക്സ് ടേപ്പ് ആയിരുന്നു അത്. അവളുടെ വശ്യമായ സൗന്ദര്യവും ആകാര വടിവും തന്നെയായിരുന്നു ആ വീഡിയോയുടെ പ്രത്യേകതയും. ആ പെൺകുട്ടി തന്നിൽ വല്ലാത്തൊരു അനുഭൂതി ഉണർത്തുന്നതായി സെബാസ്റ്റിയന് തോന്നി.
ഒരു വിധത്തിൽ ജോസഫ് ചേട്ടനിൽ നിന്നും ദീപുവിൽ നിന്നും തടി ഉരിയാ സെബാസ്റ്റിയൻ നേരെ വെച്ച് പിടിച്ചത് അയാൾ സ്ഥിരം പോകാറുള്ള ലക്ഷ്മി ലോഡ്ജിലേക്ക് ആയിരുന്നു. പോകുന്ന വഴിയിൽ തനിക്കു വേണ്ടി സ്ഥിരം ശരീരം കാഴ്ച വെച്ചിരുന്ന ലീന എന്ന സ്ത്രീയെ വിളിച്ചു ലക്ഷ്മി ലോഡ്ജിലെ തൻ്റെ മുറിയിലേക്ക് എത്താൻ അവശ്യ പെട്ടു. പോകുന്ന വഴിയിൽ തന്നെ ആരോ പിന്തുടരുന്നത് പോലെ അയാൾക്ക് തോന്നി, അയാൾ അത് വക വെക്കാതെ നടത്തത്തിൻ്റെ വേഗം അല്പം കൂട്ടി നടന്നു.
ഹോട്ടൽ മുറിയുടെ ഇരുട്ടിൽ ലീനയുടെ ശരീരത്തെ പുല്കുമ്പോഴും, സെബാസ്ട്യൻ്റെ മനസ്സ് നിറയെ ദീപു കാണിച്ചു കൊടുത്ത വീഡിയോയിൽ അയാൾ കണ്ട ആ പെൺ കുട്ടിയായിരുന്നു… താൻ തൻ്റെ ജോലിയുടെ ഭാഗമായി കണ്ടിരുന്ന വീഡിയോകളിൽ തൻ്റെ പുരുഷ കാമനകളെ ഉണ്ണേര്ത്തിയിരുന്ന എല്ലാ സ്ത്രീകളെയും ലീനയിൽ സങ്കല്പിച്ചു ആയിരുന്നു സെബാസ്റ്റിയൻ അവളുമായി ബന്ധപെട്ടിരുന്നതു.
പിറ്റേന്ന് പതിവ് പോലെ ജോലിക്കെത്തിയ സെബാസ്റ്റിയൻ ആദ്യം അന്വഷിച്ചത് ദീപുവിനെ ആയിരുന്നു. അവനെ കണ്ട പാടെ സെബാസ്റ്റിയൻ അല്പം മടിച്ചിട്ടാണെങ്കിലും അവനോടു തലേന്ന് കണ്ട വീഡിയോ തനിക്കും കൂടി സെൻറ് ചെയ്യ്തു തരണം എന്ന ആവശ്യം അവനെ അറിയിച്ചു.
“ഹാ ചേട്ടൻ അത് ഇത് വരെ വിട്ടില്ലേ ? അവള് കയറി അങ്ങ് ആസ്തിക്കു പിടിച്ചെന്ന് തോന്നുന്നു, അതോ അവളുടെ കൂടെ ഉള്ള അയാളോ ?” - ദീപു അല്പം വശ്യതയോടു സെബാസ്‌ത്യാനോട് ചോദിച്ചു .
“നീയാ വീഡിയോ അയച്ചു തന്നാൽ മതി, കൂടുതൽ ചോദ്യം ഒന്നും വേണ്ട” - സെബാസ്റ്റിയൻ തൻ്റെ ദേഷ്യം പുറത്തു കാട്ടാതെ ദീപുവിനോട് പറഞ്ഞു.
“ഹാ, അടങ്ങു ചേട്ടാ, ആണുങ്ങളുടെ കാണുന്നതും ചേട്ടന് ഇഷ്ടമാണെന്നു എനിക്ക് അറിയാം, എൻ്റെ കയ്യിൽ അതും ഉണ്ട് ” - ദീപു ഒരു പുഞ്ചിരി വിതറി, അല്പം വശ്യ ഭാവത്തിൽ തന്നെ കുറച്ചു പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.
അവൻ്റെ മുഖത്തിട്ടു ഒന്ന് കൊടുക്കാക്കാനാണ് അപ്പോൾ സെബാസ്റ്റിയന് തോന്നിയത്. എന്നാൽ അയാൾ അവിടെയും സമ്യപനം പാലിച്ചു.
“കമ്പനിയുടെ പ്രോപ്പർട്ടി റെക്കോർഡ് ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്താൽ പണി പോകുമെന്ന് അറിയാമല്ലോടാ ?” - സെബാസ്റ്റിയൻ കഷ്ടപ്പെട്ട് ദേഷ്യം അടക്കി ചോദിച്ചു.
“അത് സെൻറ് ചെയ്തു മേടിച്ചാലും ജോലി പോകും “സെബാസ്റ്റിയൻ”.. ചേട്ടാ..” - ദീപു പറഞ്ഞു.
അവനോടു തർക്കിച്ചിട്ടു കാര്യമില്ലെന്നു മനസിയിലാക്കിയ സെബാസ്റ്റിയൻ അവിടുന്ന് തിരിച്ചു തൻ്റെ കംപ്യൂട്ടറിനു മുന്നിലേക്ക് പോകാൻ തിരിഞ്ഞു.
“ഹാ അങ്ങനെയങ്ങു പിണങ്ങി പോയല്ലോ സെബാസ്റ്റിയൻ ചേട്ടാ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, ഇതിപ്പോ ആദ്യമായിട്ട് സെബാസ്റ്റിയൻ ചേട്ടൻ ഒരു കാര്യം ആവശ്യപ്പെട്ടു ഞാൻ അത് ചെയ്യാതിരിക്കുന്നത് മോശം അല്ലെ” -ദീപു അയാളെ തടഞ്ഞു നിർത്തി പറഞ്ഞു. ഒപ്പം തൻ്റെ ഫോണിൽ നിന്ന് സെബാസ്റ്റിയൻ അവശ്യ പെട്ട ആ വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു.
തിരികെ തൻ്റെ കംപ്യൂട്ടറിനു മുന്നിൽ എത്തിയ പാടെ ദീപു തൻ്റെ സെബാസ്ത്യനുയുള്ള കൂടിക്കാഴ്ചയെ ജോസഫ് ചേട്ടനുമായി ഒരു പരിഹാസ ഭാവത്തിൽ പങ്കു വെച്ചു .
“കേട്ടോ ജോസഫ് ചേട്ടാ ഇവിടെ ചിലർക്ക് ഇന്നലെ കണ്ട ആ ഐറ്റതിനെ നന്നായങ് ബോധിച്ചു എന്ന് തോന്നുന്നു”
“ഇന്നലെ അത് കണ്ട പാടെ ഇറങ്ങിയുള്ള അവൻ്റെ ഓട്ടം കണ്ടപ്പോൾ തന്നെ നിനക്കതു മനസ്സിലായില്ലേടാ ?” - ജോസഫ് ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
സെബാസ്റ്റിയൻ അതിനു മറുപടി ഒന്നും പറയാതെ തൻ്റെ കസേരയിൽ നിന്ന് എഴുന്നേറ്റു നടന്നു.
“ബാത്റൂമിലേക്കു ആകും? അല്ലെ സെബാസ്റ്റിയൻ ചേട്ടാ” - ദീപു ചിരി അടക്കി ചോദിച്ചു, അവിടെ ആകെ കൂട്ട ചിരിയായി.
അന്ന് വൈകിട്ട്, സെബാസ്റ്റിയൻ ഒന്നിലധികം തവണ ആ വീഡിയോ കണ്ടു നോക്കി, ആരാണവൾ, എവിടയോ കണ്ടു മറന്ന പോലെ. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളുടെ മുഖം വരുന്ന ഭാഗം വിഡിയോയിൽ പോസ് ചെയ്തു അയാൾ ഒരു സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു . അന്ന് രാത്രി മുഴുവൻ അയാൾ ആ മുഖത്തെക്ക് തന്നെ നോക്കി കിടന്നു നേരം വെളുപ്പിച്ചു.
പിറ്റേന്ന് ഓഫീസിൽ പതിവിലും നേരത്തെ എത്തിയ സെബാസ്ട്യൻ ഡാറ്റാബേസിൽ അവളുടെ കൂടുതൽ വിഡിയോകൾക്കായി തിരഞ്ഞു. എന്നാൽ ഏറെ നേരം തിരഞ്ഞിട്ടും തിരച്ചിലിനു കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. അന്നത്തെ ഷിഫ്റ്റിന് ശേഷം വീണ്ടും അയാൾ ആ വീഡിയോ ഒന്നിലധികം തവണ കണ്ടു കൊണ്ടിരിന്നു. പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ ദിനചര്യയുടെ ഭാഗമായി പോലും ആ വീഡിയോ കാണൽ മാറി കഴിഞ്ഞിരുന്നു. അവളിൽ അയാൾ വല്ലാതെ ആകൃഷ്ടനായ പോലെ, അല്ലെങ്കിൽ അവൾ തൻ്റെ ആരോ ആണെന്ന ഒരു തരം തോന്നൽ, അങ്ങിനെ എന്തെന്നറിയാതെ ആ പെണ്കുട്ടി അയാളെ ഉറക്കം കെടുത്തി കൊണ്ടിരുന്നു.
ഇൻറർനെറ്റിൽ സ്ഥിരം തിരഞ്ഞിട്ടും അവളുടെ മറ്റൊരു വീഡിയോ പോലും കണ്ടെത്താൻ സെബാസ്റ്റിയന് കഴിഞ്ഞില്ല. അതിനോടകം തന്നെ , തന്നെ ഇത്രേ അധികം അലട്ടിയ, തൻ്റെ കാമ ചേതനകൾക്കും അപ്പുറം തന്നിൽ വാക്കുകളാൽ വിവരിക്കാൻ ആവാത്ത എന്തോ ഒരു അനുഭൂതി ഉണർത്തിയ അവൾ ആരാണെന്ന ചോദ്യം അയ്യാളെ വല്ലാതെ കീറി മുറിക്കാൻ തുടങ്ങിയിരുന്നു. അയാൾ വീണ്ടും ആ വിഡിയോയിലൂടെ കണ്ണുകൾ ഓടിച്ചു. എന്നാൽ ഈ തവണ അതിനു മുൻപ് അയ്യാൾ അധികം ശ്രദ്ധിക്കാതിരുന്നു ഒന്ന് ആ വിഡിയോയിൽ അയാളുടെ കണ്ണുകളിൽ ഉടക്കുന്നു…
വീഡിയോ തുടങ്ങുമ്പോൾ അവളുടെ പിറകിലായി,അലമാരയുടെ കണ്ണാടിയിൽ ജനാലയുടെ ഇടയിലൂടെ കടന്നു വരുന്ന ഒരു ചുവന്ന വെളിച്ചം. ആ വെളിച്ചം ഏതോ കടയുടെയോ മറ്റോ ബോർഡു ആണെന്ന് അവ്യെക്തമായി ആണെങ്കിലും കാണാൻ കഴിയുന്നത് ആയിരുന്നു, അതിനു താഴെ ടെക്സ്റ്റിൽസ് എന്ന് എഴുതിയിരിക്കുന്നു ഒപ്പം ഒരു പൂവിന്റ്റെ ലോഗോയും. ഈ ബോർഡ് താൻ ഇതിനു മുൻപ് എപ്പഴോ കണ്ടിട്ടുണ്ടെന്ന് സെബാസ്റ്റിയന് തോന്നി. തോന്നൽ അല്ല, പണ്ട് ടെക്സ്റ്റൈൽസിൽ ജോലി ചെയ്തിരുന്ന സമയത്തു, താനിത് പോലൊന്ന് കണ്ടിട്ടുണ്ട്, അത് തീർച്ചയാണ്, എന്നാൽ അത് എവിടെ എന്ന് അയാൾക്ക് എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ സാധിക്കുന്നില്ല.
അയാളുടെ ചിന്തകൾ അയാളെ വല്ലാതെ വീർപ്പു മുട്ടിക്കാൻ തുടങ്ങി. തൻ്റെ ഓർമ്മയുടെ കയത്തിലേക്ക് എത്ര തവണ ഊളി ഇട്ടു നോക്കിയിട്ടും അയാൾക്ക് താൻ കണ്ട ആ ബോർഡ് എവിടെ എന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. നേരെ അയാൾ ബാറിലേക്ക് വെച്ച് പിടിച്ചു. നന്നയൊന്നു പൂസായ ശേഷം അയാൾ ലീനയെ ഫോണിൽ വിളിച്ചു സ്ഥിരം എത്താറുള്ള ഹോട്ടൽ മുറിയിലേക്ക് വരാൻ ആവശ്യപെട്ടു. എന്നാൽ പതിവിനു വിപരീതമായി താൻ സ്ഥലത്തിലെന്നും, അനുജനെ കാണാൻ തമിഴ് നാട്ടിൽ തിരുച്ചിറപ്പള്ളി എന്ന സ്ഥലത്തു ആണെന്നും അവർ അറിയിക്കുന്നു.
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി.ആ സ്ഥലപ്പേര് കേട്ട പാടെ അയാളുടെ സിരകളിക്കു എന്തോ ഒന്ന് ഇരമ്പിയാർത്തു എത്തുന്നത് പോലെ അയാൾക്ക് തോന്നി.
“അതെ, അത് തന്നെ ആ സ്ഥലം. ആ വിഡിയോയിൽ കണ്ട ബോർഡ് തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഉള്ള ഹോൾ സെയിൽ തുണികൾ വിൽക്കുന്ന കട ശ്രീ വെങ്കിടേശ്വര ടെക്സ്റ്റിൽസിന്റെ ആണ്. അവിടെ താൻ പണ്ട് തുണികൾക്കു ഓർഡർ കൊടുക്കാനായി പോയിട്ടുണ്ട്. അപ്പോൾ ആ വിഡിയോയിൽ കാണുന്ന മുറി അതിനു എതിർ വശമായി താൻ അന്ന് താമസിച്ച അതെ ലോഡ്ജിന്റെ ഏതോ മുറി ആണ്.”
സെബാസ്ട്യൻ്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു പിണഞ്ഞു. ഒരു പക്ഷെ താനെന്തിനാണ് ആ പെൺ കുട്ടിയെ കണ്ടെത്താൻ ഇത്രെയും പാട് പെടുന്നതെന്നു അയാൾക്ക് അറിയില്ലായിരുന്നു. ജോലിയിൽ നിന്ന് ലീവ് വാങ്ങി അയാൾ നേരെ തമിഴ് നാട്ടിലേക്കു വെച്ച് പിടിച്ചു. അവിടെ എത്തിയ പാടെ ഏകദേശം വിഡിയോയിൽ കണ്ട മുറിയോട് ചേർന്നുള്ള, ഏകദേശം റോഡിൻ്റെ മറുപുറത്തുള്ള ശ്രീ വെങ്കിടേശ്വര ടെക്സ്റ്റിൽസ് കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മുറി തന്നെ എടുത്തു അതിൻ്റെ ജനാലകളിലൂടെ പുറത്തേക്കു നോക്കി. അയാൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വിഡിയോയിൽ കണ്ട അതെ ബോർഡ്. അതെ ലൈറ്റ്, അതെ എഴുത്തു അതെ പൂവിൻ്റെ ലോഗോ. വീഡിയോയുടെ മെറ്റാ ഡാറ്റയിൽ നിന്ന് അൽപ്പം പണി പെട്ടിട്ടാണെങ്കിലും അത് ഷൂട്ട് ചെയ്ത തീയതി അയ്യാൾ കണ്ടത്തി. 2016 ഡിസംബർ 6. റിസപ്ഷനിൽ ഉണ്ടായിരുന്ന പയ്യനെ സൂത്രത്തിൽ തൻ്റെ വരുതിയിൽ ആക്കിയ അയ്യാൾ അന്നേ ദിവസം അവിടെ മുറി എടുത്തവരുടെ ലിസ്റ്റ് രെജിസ്റ്ററിൽ നിന്ന് കണ്ടെത്തി. മൊത്തം 30 മുറികളുള്ള ഒരു ലോഡ്ജ് ആയിരുന്നു അത്, എന്നാൽ ഡിസംബർ 6-നു 12 മുറികൾ മാത്രമായിരുന്നു ബുക്ക് ചെയ്യ പെട്ടിട്ടുണ്ടായിരുന്നത്. രെജിസ്റ്ററിൽ കണ്ണോടിച്ച സെബാസ്ത്യനെ കാത്തിരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വിവരം ആയിരുന്നു. അന്നേ ദിവസം തന്നെ ആണ്, അയാളും ആ ലോഡ്ജിൽ പണ്ട് മുറി എടുത്തിരുന്നത്.
കെട്ടുകൾ ആഴിയും തോറും തൻ്റെ കഴുത്തിനെ ആഞ്ഞു മുറുക്കുന്ന എന്തോ ഒന്നിൻ്റെ പിന്നാലെ ആണ് താൻ അലയുന്നതെന്നൊരു തോന്നൽ അയാളെ വല്ലാതെ അസ്വസ്ഥനാക്കാൻ തുടങ്ങി.
“ഒരു പക്ഷെ ഞാൻ അന്ന് ആ പെൺകുട്ടിയെ ഈ ലോഡ്ജിൽ വെച്ച് കണ്ടിരിക്കാം, അതാവും അവളെ ഞാൻ എവിടേയോ കണ്ടിട്ടുണ്ടെന്ന തോന്നൽ എന്നെ അലട്ടിയതു.” - അയാൾ സ്വയം മനസ്സിലോർത്തു.
മുറിയിലേക്കു ചെന്ന സെബാസ്റ്റിയൻ വീണ്ടും, വീണ്ടും ആ വിഡിയോയും, അതിൽ നിന്ന് അയാൾ എടുത്ത ആ പെൺകുട്ടിയുടെ സ്ക്രീൻഷോട്ടും മാറി, മാറി നോക്കി കൊണ്ടിരുന്നു. അതിനിടയിൽ എപ്പോഴോ മുറിയിലെ അസാധാരണമായി ശബ്ദം ഉണ്ടാക്കിയിരുന്ന ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ശബ്ദം അയാളെ വീർപ്പു മുട്ടിക്കാൻ തുടങ്ങി, തന്നെ അലട്ടിയ ആ പെൺകുട്ടിയുടെ ചിന്തകളിൽ, അവളെ കണ്ടെത്താൻ കഴിയാത്തതിലുള്ള അയാളുടെ നിരാശയിൽ ആ ശബ്ദത്തിൻ്റെ ശല്യം കൂടി ആയപ്പോൾ അയാൾക്ക് സമ നില തെറ്റുന്നതായി പോലും തോന്നി. ചെറിയ ശബ്ദങ്ങൾ പോലും ഇടി മുഴക്കം പോലെ അയാളുടെ കർണ്ണനാളങ്ങളിൽ ഭൂകമ്പം തീർക്കുന്നത് പോലൊരു തോന്നൽ.
കിടന്നിട്ടു ഒരു തരത്തിലും ഉറക്കം വരാതായപ്പോൾ അയ്യാൾ നേരെ വീണ്ടും ലോഡ്ജിലെ റിസെപ്ഷനിലേക്കു ചെന്നു. അവിടെ അയ്യാൾ മുൻപ് കൈക്കൂലി കൊടുത്തു തൻ്റെ വശത്താക്കിയ പയ്യനെ അയാളുടെ ഫോണിൽ ഉണ്ടായിരുന്ന ആ പെൺകുട്ടിയുടെ ചിത്രം കാണിച്ചു കൊടുത്തു. എന്നാൽ അവൻ അവിടെ പുതിയ ആളാണെന്നും, ഇതിനു മുൻപ് അവളെ അവിടെ കണ്ടിട്ടില്ലെന്നും ആയിരുന്നു അവൻ്റെ മറുപടി .
അങ്ങനെ അവളെ കണ്ടത്താനുള്ള തൻ്റെ അവസാന ശ്രമവും പരാജയപെട്ടു എന്ന് മനസ്സിലാക്കിയ സെബാസ്റ്റ്യൻ അധികം താമസ്സിയാതെ റൂം കാലിയാക്കി തിരികെ നാട്ടിലേക്കു പുറപ്പെടാൻ ഇറങ്ങി. പുറപ്പെടുന്നതിനു മുൻപ് ടൗണിൽ നിന്ന് അല്പം ഉള്ളിലേക്ക് മാറിയുള്ള ഒരു ഗ്രാമത്തിലേക്ക് ആണ് സെബാസ്റ്റിയൻ വെച്ചു പിടിക്കുന്നത്. റിസെപ്ഷനിലെ പയ്യൻ പറഞ്ഞ നല്ല നാടൻ വാറ്റു ചാരായം കിട്ടുന്ന ഗ്രാമത്തിലെ ഷാപ്പ് തേടിയാണ് ആ സാഹസ യാത്രക്ക് അയാൾ ഇറങ്ങി തിരിക്കുന്നത്.വന്ന കാര്യമോ നടന്നില്ല, എന്നാൽ ഇതെങ്കിലും നടക്കട്ടെ എന്നായിരുന്നു അയാളുടെ ചിന്ത.
ഒരു പരിധി കഴിഞ്ഞാൽ വാഹനങ്ങൾ അധികം എത്തിപെടാത്ത ഒരു കുഗ്രാമത്തിലേക്കു ആയിരുന്നു സെബാസ്റ്റിയൻ നടന്നെത്തിയത്. അവിടെ ലോഡ്ജിലെ പയ്യൻ പറഞ്ഞത് പോലെ വിജനമായ ഒരു സ്ഥലത്തു ഒരു ചെറിയ കുടിൽ, അതാണ് ആ നാട്ടിലെ ഷാപ്പ്. നിലത്തു പായ വിരിച്ചിരുന്നു. ചെളി കൊണ്ട് പടുത്തുയർത്തിയ ഭിത്തിയിൽ ഒരു മര കുരിശ്ഗ് ഇളകി ആടിയ നിലയിൽ തുങ്ങി ആടുന്നു, ഷാപ്പിലേക്കു കടന്ന സെബാസ്റ്റിയൻ അവിടെ കണ്ടൊരു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. നേരം നന്നേ വൈകിയത് കൊണ്ട് അവിടെ അയാൾ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. “ഇങ്കെ യാരുമില്ലേ ?”
അറിയാവുന്ന മുറി തമിഴിൽ ആയാൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. എന്നാൽ ചോദ്യത്തിന് മറുപടി ഒന്നും തന്നെ അയാൾക്ക് ലഭിച്ചില്ല .
“ഇങ്കെ യാരുമില്ലേ ?”
അയ്യാൾ വീണ്ടും ചോദിച്ചു, മറുപടി ഇല്ലാതെ വന്നപ്പോൾ ഒന്ന് രണ്ടു വട്ടം കൂടി അയാൾ ചോദ്യം ആവർത്തിച്ച് പോകാനായി എഴുന്നേറ്റു .എന്നാൽ അവസാന ചോദ്യത്തിന് അൽപ്പം ദൂരെ നിന്ന് ഒരു മറുപടി എത്തി. അതൊരു സ്ത്രീ ശബ്ദം ആയിരുന്നു.
“കൊഞ്ചം പോരുമായി ഇരിയ , ഇതോ വരെ..”
സെബാസ്റ്റിയൻ വീണ്ടും ഇരുന്നു. ഈ വിജനമായ സ്ഥലത്തു ഇത് പോലൊരു ഷാപ്പിൽ ഒരു സ്ത്രീ മാത്രമാണോ ഉള്ളത്, അയാൾ അതിശയ പെട്ടു. എന്നാൽ അതിലും അയാളെ അതിശയപ്പെടുത്തിയത്, അക്ഷരാർത്ഥിൽ സ്തംഭിച്ചു നിർത്തിയത് ഷാപ്പിലെ ഇരുണ്ട വെളിച്ചത്തിൽ അയ്യാൾ കണ്ട ആ സ്ത്രീ ശബ്ദത്തിന്റെ ഉടമയെ ആണ്. അത് അവൾ തന്നെ ആ വിഡിയോയിൽ കണ്ട അതെ പെൺകുട്ടി.
സെബാസ്റ്റിയൻ തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത പോലെ തോന്നി. തല കറങ്ങുന്നതു പോലെ ആകെ ഒരു മരവിപ്പ് അയാളിൽ അനുഭവപെട്ടു. തൻ്റെ സിരകളെ വട്ടു പിടിപ്പിച്ചവൾ ഇതാ തൻ്റെ മുന്നിൽ നിൽക്കുന്നു, അതെ ഇത് അവൾ തന്നെ. അതെ മുഖം, അതെ ആകാര വടിവ്. അവളുടെ മുഖ പ്രസാദം അത് ഇന്നും മങ്ങാതെ അവളിൽ ഉണ്ട്. ജോലി ചെയ്തു അഴുകിയതാണെങ്കിലും നീല നിറത്തിലുള്ള മനോഹരമായ ഒരു വേഷത്തിൽ അവൾ തൻ്റെ മുന്നിൽ നിൽക്കുന്നു.
“എന്ന വേണം ? ശാപ്പാട് ഏതുവും ഇല്ലേ, കൊഞ്ചം കള്ളു ഇറക്കു വേണമാ?” - അവൾ അയാളോട് ചോദിച്ചു
സെബാസ്റ്റിയൻ അവളെ തന്നെ നോക്കി അവനവനെ തന്നെ വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ ഇരുന്നു.
“എന്ന ? മലയാളിയാ നീങ്ക?” - അവൾ വീണ്ടും ചോദിച്ചു .
സെബാസ്റ്റിയൻ ഇത്തവണ്ണയും ഒന്നും മിണ്ടിയില്ല.
“അട , പൊമ്പളകളെ പാതത്തെ കേടായതാ നീങ്കെ ?” - അവൾ പരിഹസിച്ചു കൊണ്ട് സെബാസ്ട്യൻറെ മുന്നിൽ ചെന്ന് ഒന്ന് വിരൽ ഞൊടിച്ചു. ഏതോ സ്വപ്ന ലോകത്തിൽ നിന്ന് തിരികെ എത്തിയ പോലെ അയ്യാൾ എന്തോ പിച്ചും പേയ്യും പറഞ്ഞു.
‘നിന്നെ അന്വേഷിച്ചാണ് ഞാൻ വന്നത്” അയാൾ അവളോടായി പറഞ്ഞു. അത് കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചു. അവളുടെ ചിരി ഇരുട്ടിൽ ചീവീടുകളുടെ നിർത്താതെയുള്ള കരച്ചിലുനും മുകളിൽ ആ പരിസരത്താകെ അലയടിച്ചു.
“എന്നെ തേടുകിരിങ്കള? യാര് യാ നീ ?” അവൾ ചിരി തുടർന്നു…
“സത്യമായും ഞാൻ നിന്നെ അന്വേഷിച്ചാണ് ഈ നാട്ടിലേക്കു വന്നത്”- സെബാസ്റ്റിയൻ പറഞ്ഞു.
“പോയ നീ, സമ്മ ലൂസ് മാതിരി പേസറാങ്കെ, ലൂസാ നീ ?” - അവൾ
“നീ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാൻ നിന്നെ അന്വേഷിച്ചാണ് ഇവിടെ എത്തിയത്. ഇതാ എൻ്റെ കയ്യിൽ തെളിവുണ്ട്” - സെബാസ്റ്റിയൻ തൻ്റെ ഫോൺ എടുത്തു അവൾക്കു നേരെ നീട്ടി. അയ്യാൾ ഫോണിൽ അവളുടെ സേവ് ചെയ്തിരുന്ന ചിത്രം തിരയാൻ തുടങ്ങി.
“നിൻ്റെ, വീഡിയോ, നിൻ്റെ ഫോട്ടോ, അത് എൻ്റെ കയ്യിലുണ്ട്” - തിരക്കിട്ടു അവളുടെ ചിത്രം തിരയുന്നതിനിടയിൽ അയാൾ പറഞ്ഞു. എന്നാൽ എത്ര തിരഞ്ഞിട്ടും അയാൾക്ക് ആ ചിത്രം കണ്ടത്താനായില്ല. അയാൾ തൻ്റെ ഫോൺ മുഴുവനും അരിച്ചു പെറുക്കി. എന്നാൽ അതിലെവിടെയും ആ ചിത്രം ഇല്ലായിരുന്നു.
“എന്നുടെ ഫോട്ടായാ ?” അവൾ ചോദിച്ചു.
“അതെ നിൻ്റെ ഫോട്ടോ തന്നെ, ഈ നിമിഷം വരെയും അത് എൻ്റെ ഫോണിൽ ഉണ്ടായിരുന്നു, ഇപ്പോൾ, ഇപ്പോൾ എവിടെ പോയന്നറിയില്ല, നാശം..” - അയാൾ പരിഭ്രാന്തനായി പറഞ്ഞു.
“സമ്മ ലൂസ് താൻ നീങ്കെ” - അവൾ വീണ്ടും ചിരി തുടങ്ങി.
“എന്നെ വിശ്വസിക്കു, അതൊരു വിഡിയോയിൽ നിന്ന് കിട്ടിയതാണ്, ഡിസംബർ 16 2024 -ൽ ശ്രീ വെങ്കിടേശ്വര ടെക്സ്റ്റിൽസിന്റെ എതിർ വശമുള്ള ലോഡ്ജിലെ ഒരു മുറിയിൽ വെച്ച് എടുത്ത വീഡിയോ ആണത്. നീ ഒരു ചുവപ്പു നിറത്തിലുള്ള ഡ്രസ്സ് ആണ് അതിൽ ഇട്ടിരുന്നത്, നിൻ്റെ കൂടെ മറ്റൊരാളും കൂടി ഉണ്ടായിരുന്നു, നിങ്ങൾ രണ്ടു പേരും കൂടി …“ സെബാസ്റ്റിയൻ ആ വാചകം പാതി വഴിയിൽ ഉപേക്ഷിച്ചു അവളെ നോക്കി, അവളുടെ മുഖത്തെ ഭാവ വെത്യാസം അയാൾക്ക് അനായാസം വായിച്ചെടുക്കാൻ കഴിയുന്നതായിരുന്നു.
“ഇന്ത നിമിഷം നീ ഇങ്കെ ഇരുന്നു പോണം” - അവൾ അല്പം കടുത്ത സ്വരത്തിൽ തന്നെ സെബാസ്ത്യനോട് പറഞ്ഞു.
അയാൾക്ക് അതിനു മറുപടി ഒന്നും പറയാനില്ലായിരുന്നു. അയാൾ തൻ്റെ സാധനങ്ങൾ എടുത്തു പോകാനായി ഒരുങ്ങി. അവൾ അവിടെ തന്നെ ഉറച്ചു നിന്നു. സെബാസ്റ്റ്യൻ തിരികെ നടന്നു തുടങ്ങി. കുറച്ചു നടന്ന ശേഷം എന്തോ ഒന്ന് അയാളുടെ ഷിർട്ടിൽ കുടുങ്ങിയ പോലെ അയാൾക്ക് തോന്നി, അയാൾ തിരിഞ്ഞു നോക്കി, ഒരു മുള്ള് ചെടി ഷിർട്ടിൽ കുടുങ്ങിയിരിക്കുന്നു. അയാൾ അത് മെല്ലെ എടുത്തു മാറ്റാൻ ഒരുങ്ങവെ വിരലുകളിൽ ഒന്നിൽ മുള്ളു കൊള്ളുന്നു. വേദനയിൽ കൈ വലിച്ചെടുത്ത അയാൾ ചെടിയിൽ കുരുങ്ങി കിടന്ന മറ്റൊരു വസ്ത്രം കാണുന്നു. അതൊരു ചുവന്ന വസ്ത്രമായിരുന്നു. ആ സെക്സ് ടേപ്പിൽ ആ പെൺ കുട്ടി ധരിച്ചിരുന്ന അതെ ഡ്രസ്സ്. സെബാസ്റ്റ്യൻ വല്ലാതെ വിയർക്കാൻ തുടങ്ങി, അയ്യാൾ തൻ്റെ ഫോൺ എടുത്തു ഗ്യാലറിയിൽ നോക്കി, മുൻപ് എത്ര ശ്രമിച്ചിട്ടും അവളെ കാണിക്കാൻ കഴിയാതിരുന്ന വിഡിയോയും ഫോട്ടോകളും ഒന്നായി അതിൽ താനേ പ്രത്യക്ഷ പെടാൻ തുടങ്ങി. അതിങ്ങനെ നിലക്കാതെ വന്നു കൊണ്ടിരിക്കുന്നു. അതിൽ ഒരു വിഡിയോയിൽ അറിയാതെ അയാളുടെ കൈ തട്ടി പ്ലേ ആകുന്നു. ആ പെൺകുട്ടി അവളുടെ വശ്യമായ പുഞ്ചിരിയിൽ ക്യാമറക്കു മുന്നിൽ നിൽക്കുന്നു. ആ വീഡിയോ ഇപ്പോൾ കുറെ കൂടി വ്യക്തമാണ്, മുൻപ് കടയുടെ ബോർഡ് കണ്ട അതെ അലമാരയുടെ കണ്ണാടിയിൽ സെബാസ്റ്റിൻറെ കണ്ണുകൾ പതിയുന്നു. ആ വീഡിയോ എടുക്കുന്ന വെക്തിയെ ആ കണ്ണടയിൽ ഇപ്പോൾ വെക്തമായി കാണാം, അയാൾ ആ വ്യക്തിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നു, തൻ്റെ കണ്ണുകളെ അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ആ മുഖം, അത് തൻ്റെതു തന്നെ ആണ്.
ഭയം കൊണ്ട് വിറച്ച അയാൾ ഫോൺ വലിച്ചെറിഞ്ഞു തിരിച്ചു ആ ഷാപ്പ് നിന്നിടത്തേക്കു തന്നെ ഓടുന്നു. എന്നാൽ അയ്യാളെ അതിശയിപ്പിച്ചു അവിടെ ഇപ്പോൾ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല. ആ ഷാപ്പും , അത് നിന്ന ആ കുടിലിനു൦ പകരം ഇപ്പോൾ അവിടെ കാട് മൂടിയ തരിശൂനില൦ മാത്രം. സെബാസ്റ്റിൻറെ തലയിലാകെ ഒരു ഈച്ച അരിക്കുന്ന പോലൊരു മൂളൽ വന്നു പെട്ടു, അയാൾ ആകെ വിറങ്ങലിച്ചു, പരിഭ്രാന്തനാകാൻ തുടങ്ങി. അയാളുടെ കണ്ണുകൾ പതിയെ മങ്ങാൻ തുടങ്ങി, കാഴ്ചകളില്ലേ വെളിച്ചം മങ്ങുന്നതിനു മുൻപ് ദൂരയായ് തോളിൽ ചുവന്ന വസ്ത്രധാരിയായ ഒരു പെൺ കുട്ടിയുടെ ശരീരവും മറു കയ്യിൽ സെബാസ്റ്റ്യൻ തൻ്റെ വീട്ടിലെ പൂന്തോട്ടത്തിൽ പുല്ല് ചെത്താനും മറ്റും ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഒരു തൂമ്പയുമായി ഒരാൾ നിൽക്കുന്നു. അതുപോലെ ആ വിജനമായ സ്ഥലത്തു അങ്ങിങ്ങായി വീണ്ടും ആളുകൾ പ്രത്യക്ഷ പെടുന്നു, എല്ലാവരുടെയും തോളിൽ വിവിധ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ പെൺകുട്ടികളുടെ ശരീരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരാൾ സെബാസ്ട്യൻ്റെ അടുത്തെത്തി അയാൾക്ക് നേരെ ഫോൺ തിരിച്ചു. ഫോണിൻ്റെ സ്‌ക്രീനിൽ, ഓരോരോ പെൺകുട്ടികളുടെ വീഡിയോകൾ പ്ലേ ചെയ്യാൻ തുടങ്ങി . സെബാസ്റ്റിയൻ തല ഉയർത്തി അയാളെ നോക്കി. കണ്ണുകളിക്കു ഇരുട്ട് പടരുന്നതിന് മുൻപ് അയാൾ ആ മുഖം വെക്തമായി കണ്ടു. അത് അയാൾ തന്നെ ആയിരുന്നു. അവിടെ ആ പെൺകുട്ടികളുടെ ശരീരവുമായി നിന്ന എല്ലവർക്കും തൻ്റെ അതെ മുഖമായിരുന്നു. അയാളുടെ കണ്ണുകളിക്കെ ഇരുട്ട് പടർന്നു.
